പയ്യോളിയിൽ അഴിമുഖത്ത് മീൻ പിടിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയെ കാണാതായി



കോഴിക്കോട്   പയ്യോളി: മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീൻ പിടിക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് രാവിലെ 8.40 ഓടെയാണ് സംഭവം. മലപ്പുറം പറമ്പിൽ പീടിക സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് കാണാതായത്.

അഴിമുഖത്ത് വല വീശുന്നതിനിടെ തിരയിൽ അകപ്പെടുകയായിരുന്നവെന്ന് നാട്ടുകാർ പറഞ്ഞു. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ ' കണ്ണമംഗലം പഞ്ചായത്തുകളിൽ നിന്നായി മത്സ്യം പിടിക്കാൻ എത്തിയ അഞ്ച് പേർ അടങ്ങുന്ന സംഘത്തിലെ ഒരാളാണ് ഷാഫി. അഞ്ച് പേരടങ്ങുന്ന സംഘടമാണ് മീൻ പിടിക്കാനായി എത്തിയത്. ഇവർ സ്ഥിരമായി മീൻ പിടിക്കാൻ വരുന്നവരാണെന്ന് നാട്ടുകാർ പറഞ്ഞു.

വേലിയിറക്കം ഉള്ളപ്പോഴാണ് മീൻ പിടിക്കനിറങ്ങിയത്.


അടിയൊഴുക്കിൽപ്പെട്ടാകാം ഇയാളെ കാണാതായതെന്ന് നാട്ടുകാർ പറഞ്ഞു. അഴിമുഖ പ്രദേശമായതിനാൽ ഇവിടെ കോസ്റ്റൽ ബോട്ട് സംവിധാനങ്ങളൊന്നും ഇല്ലെന്നും ചോമ്പാല കോസ്റ്റൽ അധികൃതരെ മറ്റും വിവരം അറിയിച്ചതായി നാട്ടുകാരിലൊരാൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


പയ്യോളി പൊലീസും വടകരയിൽ നിന്ന്ഫയർഫോഴ്സു‌ം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഷാഫിക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.



Post a Comment

Previous Post Next Post