മീൻ കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്




കൽപകഞ്ചേരി   കടുങ്ങത്തുകുണ്ട് :  വരമ്പനാലയിൽ മീൻ കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം നടന്നത്.ഡ്രൈവറും മറ്റൊരാളും വണ്ടിയിൽ ഉണ്ടായിരുന്നു.രണ്ട് പേരും വാഹനത്തിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു.കല്പകഞ്ചേരി പൊലീസും ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ഏറെ നേരത്തെ പരിശ്രമത്തിനൊടിവിലാണ് വാഹനത്തിൽ കുടുങ്ങി കിടന്നവരെ പുറത്തെത്തിച്ചത്.ക്രെയിൻ ഉഭയോഗിച്ചു വാഹനം ഉയർത്തിയാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തോട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post