ചക്ക തലയിൽ വീണ് വ്യദ്ധൻ മരിച്ചു



 ഇടുക്കി: ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു.ഇടുക്കി എട്ടാംമൈൽ കല്ലോലിക്കൽ ദാമോദരൻ നായർ(72) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ചക്കയിടാനായി പ്ലാവിൽ ഏണി ചാരുന്നതിനിടെ ചക്ക തലയിൽ പതിക്കുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചിന്നമ്മ.

Post a Comment

Previous Post Next Post