പാലക്കാട് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. മണ്ണാർക്കാട് തെയ്യോട്ട് ചിറ സലീമിൻ്റെ മകൻ ശാഫി (28) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രിയായിരുന്നു യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ആര്യംമ്പാവിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് സമീപം യുവാവിനെ തീ പിടിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.