80% പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ ഹോസ്പിറ്റലിലേക്ക് മാറ്റി



പാലക്കാട്‌ മണ്ണാർക്കാട് ആര്യമ്പാവ് ജംഗ്ഷനിൽ റോഡരികിൽ 80% തീ പൊള്ളലേറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. 55ആം മൈൽ സ്വദേശി അരക്കുപറമ്പ് അബ്ദുൽ സലീമിന്റെ മകൻ മുഹമ്മദ് ഷാഫി എന്ന യുവാവിനെ ആണ് ഓട്ടോറിക്ഷയ്ക്ക് സമീപം റോഡരികിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് ഉടനെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് . എമർജൻസി ഷിഫ്റ്റിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെ എറണാകുളത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Previous Post Next Post