കോഴിക്കോട് കൊണ്ടോട്ടി ദേശീയപാതയിൽ രാമനാട്ടുകര ഒൻപതാം മൈലിൽ കണ്ടായി പെട്രോൾ പമ്പിനു മുൻപിൽ ബസ്സിനു പിറകിൽ ബസ്സിടിച്ചു 8 പേർക്ക് പരിക്ക്. പരിക്കെറ്റവരെ ക്രെസെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മുതുവല്ലൂർ സ്വദേശി സൽവ 23 വയസ്സ് വൈദ്യരങ്ങാടി സ്വദേശി മേഘ 25 വയസ്സ്. കൊണ്ടോട്ടിസ്വദേശി റഹീം 42 വയസ്സ്
കീഴിശേരി സ്വദേശി ഫർഹത്ത് 19 വയസ്സ് . ഐക്കരപ്പടി സ്വദേശി പ്രീതിക 26 വയസ്സ്
11 മൈൽ സ്വദേശി സുധ 46 വയസ്സ്. മഞ്ചേരി സ്വദേശി വിഷ്ണു പ്രിയ 22 വയസ്സ്. ഐക്കരപ്പടി സ്വദേശി ജഗദീഷ് 45 വയസ്സ് എന്നിവർക്കാണ് പരിക്ക്.
ഒരുബസിന്റെ പുറകിൽ പിന്നാലെയെത്തിയ മറ്റൊരു ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കുള്ള ബസുകളാണ് അപകടത്തിൽപെട്ടത്.തുടർന്ന് ക്രയിൻ ഉപയോഗിച്ച് ബസുകൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.