തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടു..79കാരി മരകൊമ്പിൽ തൂങ്ങി നിന്നത് 10 മണിക്കൂർ..ഒടുവിൽ ജീവിതത്തിലേക്ക്



പാലക്കാട്‌ :  തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂര്‍. ഒടുവിൽ നാട്ടുകാരെത്തി വയോധികയെ രക്ഷപെടുത്തി.ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് ഒഴുക്കിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.


കരകവിഞ്ഞൊഴുകിയ തോട്ടില്‍നിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാര്‍ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.കർക്കിടക മാസാരംഭമായതിനാൽ മുങ്ങിക്കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. തോട്ടിലെ ഒഴുക്കിൽപെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്

Post a Comment

Previous Post Next Post