കൊല്ലം: കൊല്ലം കുന്നിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടകള്‍ക്ക് മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി.
ഒരു കാറും 6 ബൈക്കുമാണ് വാൻ ഇടിച്ച് തെറിപ്പിച്ചത്. കടയിലേക്ക് ഇടിച്ചുകയറിയാണ് പിക്കപ്പ് വാൻ നിന്നത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കാറിന് ഉള്ളിലും ഡോറിന് സമീപത്തും ഉണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരം മാനവീയം വീഥിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായി. മാനവീയം വീഥിയില്‍ അമിത വേഗത്തിലെത്തിയ ബൈക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. പിന്നാലെ ബൈക്ക് നിയന്ത്രണം തെറ്റി വീണു. അപകടത്തിന് പിന്നാലെ ബൈക്ക് ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. വാഹനത്തിന് പിന്നിലിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു.