തലശേരി: ഇന്ന് വൈകീട്ടുണ്ടായ ശക്തമായ കാറ്റിലാണ് തലശേരി ഗോപാലപേട്ടയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് ആറുവയസ്സുകാരിക്ക് പരിക്കേറ്റത്.
ഗോപാലപേട്ടയിലെ പുതിയപുരയിൽ ദീപു ഷൈനുദമ്പതികളുടെ മകൾ ആത്മികക്കാണ് പരിക്കേറ്റത്. വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ വീഴുകയായിരുന്നു.
പരുക്കേറ്റ ആത്മിക തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൂടെ കളിക്കുകയായിരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.