ദേശീയപാത 66-ല്‍ വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടും; നിയന്ത്രണം വടകരയ്ക്കും കോഴിക്കോടിനും മധ്യേ

 


കോഴിക്കോട്  വടകര: ദേശീയപാത 66-ലെ നിർമാണപ്രവൃത്തി മൂലമുള്ള ഗതാഗത തടസം ഒഴിവാക്കാൻ വടകരയ്ക്കും കോഴിക്കോടിനുമിടയിൽ വലിയ വാഹനങ്ങളുടെ ഗതാഗതം ചൊവ്വാഴ്ച മുതൽ നിയന്ത്രിക്കും. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങൾ, ടാങ്കർ ലോറികൾ, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിർബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകൾ എന്നിവയെ വഴിതിരിച്ചുവിടും.

വടകര കൈനാട്ടി, നാരായണനഗരം എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ വഴിമാറിപ്പോകേണ്ടത്. കോഴിക്കോട് റൂറൽ എസ്.പി. ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗതാഗതമാറ്റം ഫലപ്രദമായി നടപ്പാക്കാൻ ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി. അറിയിച്ചു.

1-കണ്ണൂർ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓർക്കാട്ടേരി-പുറമേരി- നാദാപുരം- കക്കട്ടിൽ- കുറ്റ്യാടി- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂർ- ഉള്ള്യേരി- അത്തോളി- പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.


2- അല്ലെങ്കിൽ വടകര നാരായണനഗരം ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂർ- ചാനിയംകടവ്- പേരാമ്പ്ര മാർക്കറ്റ്- പേരാമ്പ്ര ബൈപ്പാസ്- നടുവണ്ണൂർ- ഉള്ള്യേരി- അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം

3- കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പൂളാടിക്കുന്ന്- അത്തോളി- ഉള്ള്യേരി- നടുവണ്ണൂർ- കൈതക്കൽ- പേരാമ്പ്ര ബൈപ്പാസ്- കൂത്താളി- കടിയങ്ങാട്- കുറ്റ്യാടി- കക്കട്ട്- നാദാപുരം- തൂണേരി- പെരിങ്ങത്തൂർ വഴി പോകണം.


4- വടകര ഭാഗത്തുനിന്ന് പയ്യോളി വഴി പേരാമ്പ്രയിലേക്ക് പോകുന്ന ബസുകൾ പയ്യോളി സ്റ്റാൻഡിൽ കയറാതെ പേരാമ്പ്ര റോഡിൽ കയറി ജങ്ഷനിൽ നിന്ന് കുറച്ച് മാറി ആളുകളെ ഇറക്കിയും കയറ്റിയും പേരാമ്പ്രയിലേക്ക് പോകണം.

Post a Comment

Previous Post Next Post