സ്വകാര്യബസും ഓട്ടോയും കൂട്ടിയിടിച്ചു; കെ.എസ്.ഇ.ബി ജീവനക്കാരന് ഗുരുതര പരിക്ക്, അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 4പേർക്ക്നിസ്സാര പരിക്ക്

 


കാസർകോട്: അമ്പലത്തറ, ഏഴാം മൈൽ പള്ളിക്ക് സമീപത്ത് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കെ.എസ്.ഇ.ബിയിലെ താൽക്കാലിക ജീവനക്കാരൻ പരപ്പയിലെ ശ്രീധരനെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഓട്ടോ ഡ്രൈവർ പരപ്പ, പന്നിയെറിഞ്ഞ കൊച്ചിയിലെ നാരായണൻ, അരീക്കരയിലെ അനീഷ്, ബളാലിലെ രഞ്ജിത്ത് എന്നിവർ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്‌ച രാവിലെ 8.30 മണിയോടെയാണ് അപകടം. തായന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു.

Post a Comment

Previous Post Next Post