പാലക്കാട് കല്ലടിക്കോട് : കോങ്ങാട് മണിക്കശ്ശേരി പാലട്ടുപറമ്പിൽ ഹരിദാസന്റെ വീടിന് മുകളിലൂടെ തേക്ക് മരം വീണ് 3 പേർക്ക് പരിക്ക്,വീട്ടുകാരായ ഹരിദാസന്റെ ഭാര്യ പാർവതി (48) അമ്മായി ശാന്തകുമാരി (67) മകൻ ഹൃതിക്ദാസ് (26) എന്നിവർക്കാണ് പരിക്കേറ്റത്, ശാന്തകുമാരിയുടെ കൈയ്യിന്റെ എല്ലിന് പൊട്ടൽ സംഭവിച്ചു, പാർവതിയുടെ നെറ്റിയിൽ ഓട് വീണ് ആഴത്തിൽ മുറിവേറ്റു, ഹൃതിക്ദാസിന്റെ ദേഹത്ത് ഓടുകൾ വീണ് ചെറിയ പരിക്ക് പറ്റി. വ്യാഴാഴ്ച്ച പുലർച്ചെ രണ്ട് മണിക്ക് ഉണ്ടായ കാറ്റിലാണ് വീടിന്റെ പുറകിലെ മരം പുഴങ്ങി വീണത്.