ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിച്ചു ഓട്ടോ ഡ്രൈവര്‍ അടക്കം 2 പേര്‍ക്ക് പരിക്കേറ്റു

 


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരിയായ വീട്ടമ്മക്കും പരിക്കേറ്റു.മുള്ളംകുന്ന് സ്വദേശി 37 വയസുള്ള കണ്ടലായില്‍ ബിനീഷ്,ഉദിനുപറമ്പ് സ്വദേശിനി 50 വയസുള്ള പൊട്ടത്തേല്‍ നളിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച കാലത്ത് 6 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ എടപ്പാള്‍ റോഡിലെ ബസ്റ്റോപ്പിന് മുന്‍വശത്താണ് അപകടം.എറണാംകുളത്ത് പോയി വന്നിരുന്ന കോട്ടക്കല്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ചങ്ങരംകുളത്തേക്ക് വന്നിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.അപകടത്തില്‍ ഓട്ടോറിക്ഷയും കാറും ഭാഗിഗമായി തകര്‍ന്നു

Post a Comment

Previous Post Next Post