നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 22 കുട്ടികള്‍ മരിച്ചു

 


വടക്കന്‍ നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ് 22 കുട്ടികള്‍ മരിച്ചതായും 132 ഓളം കുട്ടികള്‍ക്ക് പരുക്കേറ്റതായും വിവരം.

നൈജീര്യയിലെ സെന്‍ട്രല്‍ പ്ളേറ്റോ എന്ന സംസ്ഥാനത്ത് വെള്ളിയാഴ്ച രാവിലയോടെയാണ് അപകടം ഉണ്ടാകുന്നത്.


സെന്‍റ് അക്കാദമി സ്കൂളില്‍ രാവിലെ പരീക്ഷ നടക്കുന്നതിടെ 2 നിലകളുള്ള സ്കൂള്‍ മണ്ണിലേക്ക് കുഴിഞ്ഞു പോവുകയായിരുന്നു. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്‍റെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 132 ഓളം പേരെ ഇതിനോടകം രക്ഷിക്കാനായി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് നൈജീരിയ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി അറിയിച്ചു.

അതേസമയം, അപകടത്തിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇതിനു പിന്നാലെയാണ് സ്കൂള്‍ കെട്ടിടം മണ്ണിലേക്ക് കുഴിഞ്ഞു പോയത്. അപകടത്തിന്‍റെ തോത് ഞെട്ടിക്കുന്നതാണെന്ന് പ്രദേശവാസികള്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. 2021ലും സമാന സാഹചര്യത്തില്‍ ലാഗോസില്‍ കെട്ടിടം തകര്‍ന്ന് 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post