പാലക്കാട് ആലത്തൂര്‍ കാട്ടുശ്ശേരിയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. സ്‌കൂളില്‍ നിന്ന് കുട്ടികളെ തിരികെ വീട്ടിലെത്തിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.ആലത്തൂർ എഎസ്എംഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേരാമംഗലം- മലമ്പുഴ കനാലിലേക്കാണ് ബസ് മറിഞ്ഞത്.
ഇരുപത് കുട്ടികളാണ് ബസിലുണ്ടായിരുന്നത്.കുട്ടികൾക്ക് നിസാര പരുക്കുകൾ ഏറ്റു. കുട്ടികളെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്