കഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. ഗുരുതര പരുക്കേറ്റ ക്യാപ്റ്റൻ എം.ആർ. ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.
രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. അഭ്യന്തര സര്‍വീസ് നടത്തുന്ന സൂര്യ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്.