16 വയസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


എടപ്പാൾ മൂതൂരിൽ 16 വയസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


എടപ്പാൾ:വട്ടംകുളം മൂതൂരിൽ 16 വയസുകാരിയെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മൂതൂർ പുളിയാക്കോട് ബിജുവിൻ്റെ മകൾ 16 വയസുള്ള അദീന യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വൈകിയിട്ട് 4 മണിയോടെയാണ് സംഭവം. ജോലിക്ക് പോയിരുന്ന മാതാവും സ്‌കൂളിൽ പോയ സഹോദരിയും വീട്ടിലെത്തിയപ്പോഴാണ് അദീനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എടപ്പാൾ ജിഎച്ച്എസ് സ്കൂ‌ളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ് മരിച്ച അദീന.കോക്കൂർ ഹൈസ്കൂളിൽ നിന്ന് രണ്ട് ദിവസം മുമ്പ് അലോട്ട്മെന്റ് ട്രാർസ്‌ഫർ വന്നതിനെ തുടർന്നാണ് അദീന എടപ്പാൾ സ്ളിൽ   ചേരുന്നത്.പൊന്നാനി സിഐ ഫർഷാദ് എസ്ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി


മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുംമാതാവ് ബീന.സഹോദരി ആദിത്യ

Post a Comment

Previous Post Next Post