മസ്കറ്റ്: ഒമാനില്‍ എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യൻ പൗരന്മാരുള്‍പ്പെടെ 16 പേരടങ്ങുന്ന ജീവനക്കാരെ കാണാനില്ലെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു.
പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മറിഞ്ഞത്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലാണ് അപകടം നടന്നത്. ക്രൂവില്‍ മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടുന്നുവെന്നും അധികൃതർ അറിയിച്ചു. കപ്പല്‍ തലകീഴായി മുങ്ങിയെന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.