മാനന്തവാടി: ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ കുട്ടികളുടെ എണ്ണം 153 ആയി. രാത്രി പത്ത് മണി വരെ 134 കുട്ടികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും, 12 കുട്ടികള്‍ പൊരുന്നന്നൂര്‍ പി.എച്ച് സിയിലും, 4 കുട്ടികള്‍ മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രിയിലും, 3 കുട്ടികള്‍ മാനന്തവാടി വിനായക ആശുപത്രിയിലും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഇതുവരെ ചികില്‍സ തേടിയിട്ടുണ്ട്. ഇവരുടെ ആരുടെയും നില ഗുരുതരമല്ല.ആരോഗ്യവകുപ്പ് ഔദ്യോഗികമായി നല്‍കിയ കണക്കുകളാണിത്. എന്നാല്‍ രാത്രി വൈകിയും പല മാതാപിതാക്കളും കുട്ടികളേയും കൊണ്ട് വരുന്നുണ്ട്.