കെഎസ്ആർടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്

  


വയനാട്   കൂളിവയൽ: അഞ്ചുകുന്ന് കൂളിവയലിന് സമീപം കെഎസ്ആർടിസി ബസും  പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 14 പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ നല്ലൂർനാട് അരിക്കപ്പുറത്ത് ഷാനവാസ് (35), കെ എസ് ആർ ടി സി ഡ്രൈവർ മക്കിയാട് സ്വദേശി രതീഷ് കുമാർ (45), കണ്ടക്ടർ കുഞ്ഞോം ആലുങ്കൽ പെരുമാൾ (53), മൊതക്കര അഞ്ചനാട്ട് അജിത (52),കാരക്കാമല തുരുത്തിയിൽ നവാസ് (36),തുരുത്തിയിൽ നഫ്‌സൽ (31), തലപ്പുഴ ലാവണ്യ കോട്ടേജ് രമേഷ് കുമാർ (50), നല്ലൂർനാട് പച്ചനാൽ ജോസ് (55), കുന്ദമംഗലം തയ്യിൽ ഗീത (55), വെള്ളമുണ്ട കണിയാങ്കണ്ടി അഷ്‌മില (24), അസ്ര മിൻസ (ഒന്നര), കണിയാ ങ്കണ്ടി അഷ്റഫ് (34), മാനന്തവാടി കാവണ കുന്ന് നിഖിൽ (27), നാലാംമൈൽ ഷെരീജ (25) തുടങ്ങിയവരാണ് മാനന്തവാടിയിലെ ഗവ.മെഡിക്കൽ കോളേ ജിൽ ചികിത്സ തേടിയത്. ആരുടേയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ 7.50 ന് മാനന്തവാടിയിൽ നിന്നും കോഴിക്കോ ടേക്ക് പോകുകയായിരുന്ന ബസും, എതിരെ വന്ന പിക്കപ്പ്‌മാണ് അപകടത്തിൽ പ്പെട്ടത്.


Post a Comment

Previous Post Next Post