ഇന്ന് ഞായറാഴ്ച രാത്രി 7.12 ന് പ്രത്യേക ആംബുലൻസിൽ പോലീസ് അകമ്പടിയോടെ ആണ് ഒടവം പറ്റ പഴയ ജുമാ മസ്ജിദിലേക്ക് മൃതദേഹം എത്തിച്ചത്. ട്രോമോ കെയർ പാണ്ടിക്കാട് യൂണിറ്റ് പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹം പള്ളിപ്പറമ്പിലേക്ക് കൊണ്ടുപോയത്,. തുടർന്ന് കുട്ടിയുടെ വല്യുപ്പയുടെ അനിയൻ എപി അബ്ദുൽ ഖാദർ സ്വലാഹി മയ്യത്ത് നമസ്കാരത്തിന് നേതൃത്വം നൽകി, പൂർണ്ണമായും നിപാ പ്രോട്ടോകോൾ അനുസരിച്ചാണ് ഖബറടക്കം നടന്നത്. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ, അടുത്ത ബന്ധുക്കൾ,നാട്ടുകാർ എന്നിവർ ഖബറടക്കത്തിന് നേതൃത്വം നൽകി