പാലക്കാട് പിരായിരി മാപ്പിളക്കാട്ട് പഞ്ഞിക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു.
കുറിശാംകുളം സഫ നഗറിൽ ഹബീബ് റഹ്മാൻ-സുനീത ദമ്പതികളുടെ മകൻ മുസ്തഫയാണ് (14) മരിച്ചത്.
കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയ മുസ്തഫ കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു
നാട്ടുകാരുടെ നേതൃത്വത്തിൽ കല്ലേക്കാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മുസ്തഫ പാലക്കാടൻ മിഷൻ സ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.