കനത്ത മഴയിൽ ഇരുനില വീട് പൂർണ്ണമായും തകർന്നു. ദുരന്തം ഒഴിവായത് തല നാഴികയ്ക്ക്‌.. പരിക്കേൽക്കാതെ 13 കുടുംബാംഗങ്ങളും രക്ഷപ്പെട്ടു

 


കണ്ണൂർ : മമ്പറം മൈലുള്ളി മൊട്ട ജവാൻ സ്റ്റോറിന് സമീപമുള്ള റംല മൻസിൽ കെപി അഫ്സത്തിന്റെ ഓട് മേഞ്ഞ ഇരുനില വീടാണ് അതിശക്തമായ കാറ്റിലും മഴയിലും തകർന്നു വീണത്. പുലർച്ചെ 1 30 ഓടെയായിരുന്നു സംഭവം. ആറു കുട്ടികളും മുതിർന്നവരും അടക്കം 13 പേരാണ് കൂട്ടുകുടുംബമായി ഈ വീട്ടിൽ താമസിച്ചിരുന്നത്. കുട്ടികൾ കിടന്ന മുറിയിൽ നിന്നുമാണ് പുലർച്ചെ വലിയൊരു ശബ്ദം കേട്ടത്. തുടർന്ന് കുട്ടികൾ ബഹളം വയ്ക്കുകയും വീട്ടിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയും ആയിരുന്നു. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. 27 ലക്ഷത്തോളം രൂപയാണ് നാശനഷ്ടമായി കണക്കാക്കുന്നത്. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, രാഷ്ട്രീയ പ്രവർത്തകരും, സ്ഥലത്തെത്തി. വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.



Post a Comment

Previous Post Next Post