മലപ്പുറം പൊന്നാനി പാലപ്പെട്ടി പുതിയിരുത്തിയിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടം. പുതിയിരുത്തി സ്വദേശി എരസംവീട്ടിൽ അലി-സുലൈഖ ദമ്പതികളുടെ മകൻ അമൽ(10) ആണ് മരണപ്പെട്ടത്. .അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ അമലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.