സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം. നിപ്പ സ്ഥിരീകരിച്ച 14 വയസ്സ് ക്കാരൻ മരിച്ചു. രാവിലെ 10.50 ഓടെ ഹൃദയഘാതം ഉണ്ടാകുകയറിയിരുന്നു



പൂനെ ലാബിൽ നിന്നുള്ള നിപ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത് . 

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ്‌ മരിച്ചത്.കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയാണ് മരണം സംഭവിച്ചത് . അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സ തേടി.പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. തുടർന്ന് നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കുട്ടിയെ മാറിയിരുന്നു .

പ്രോട്ടോകോൾ അനുസരിച്ച് ആയിരിക്കും മൃതദേഹം സംസ്കരിക്കുക



Post a Comment

Previous Post Next Post