കുറ്റിപ്പുറത്ത് സ്കൂട്ടറും KSRTC ബസ്സും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. സഹയാത്രികക്ക് ഗുരുതര പരിക്ക്

 


   കുറ്റിപ്പുറം മൂടാൽ അപകടം മരണപ്പെട്ടത് വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ സിറാജുന്നിസ(23) യാണ് മരണപ്പെട്ടത് . സ്കൂട്ടറിൽ കുടെയുണ്ടായിരുന്ന യാത്രക്കാരി വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദ ഗുരുതരമായി പരിക്കേറ്റ് വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ ചികിത്സയിലാണ് : രാവിലെ 8:45 ഓടെയാണ് വളാഞ്ചേരി -കുറ്റിപ്പുറം ദേശീയ പാതയിൽ ചേട്ടൻ മൂടാൽ ഒലീവ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. : യുവതികൾ സഞ്ചരിച്ച സ്കൂട്ടർ KSRTC ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വളാഞ്ചേരിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്കൂട്ടറും തൃശൂർ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന KSRTC ബസ്സുമാണ് അപകടത്തിൽ പെട്ടത്

Post a Comment

Previous Post Next Post