KSRTC ബസ്സും ലോറിയും കൂട്ടിയിടിച്ച് 20 ലധികം പേർക്ക് പരിക്ക്

 


 

കോഴിക്കോട്:  തലശ്ശേരി -വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിലുണ്ടായ വാഹനാപകടത്തിൽ 20 ലധികം പേർക്ക് പരിക്ക് .

കെ എസ് ആർ ടി സി ബസ് നാഷണൽ പെർമിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.


ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ്


ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത് .

വടകരയിൽ അപകടത്തിൽപ്പെട്ടവരേറെയും കൊട്ടിയൂർ തീർത്ഥാടകരാണ്. ഇന്ന് വൈകീട്ട് 5 : 15 ഓടെയായിരുന്നു അപകടo .


ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് .

കൊമ്പത്ത് ശിവപ്രിയ(10)


,കേളോത്ത്കുനിയിൽ നിഷാന്ത് (32 ), തയ്യുള്ളതിൽ മോഹനൻ (63) , തച്ചൻകുന്ന് ഗീത (51), മഠത്തിൽ മോളി (51), ദീപ്‌തി റോഷ്‌നി (55) മഠത്തിൽവീട് ഷീന (44) ,കാരുണാലയം അഖില (41)


و കോലോത്ത് കുഴിയിൽ ദാമോദരൻ (73 ), കക്കട്ട് തുഷാര (45), കൂബ്രാട്ട ഷാജി (47), പുതിയമ്മയിൽ പത്മിനി (64) , കച്ചവികുന്നുമ്മൽ അബ്‌ദുൽ ഗഫൂർ( 52), തയ്യിൽ ശ്രീമതി (56) , നമ്പിവീട്ടിൽ പത്മജ (52), കരാഹരം അനുശ്രീ (32), ഗീത ശിവദാസ് (55), ജാനകി (67) . എന്നിവരാണ് ആശുപത്രിൽ ചികിത്സയിലുള്ളത് .

Post a Comment

Previous Post Next Post