കോഴിക്കോട് പൂവാട്ടുപറമ്പ് പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റ അഞ്ചു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡരികിൽ നിന്നവർക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പത്തരയോടെയാണ് അപകടം ഉണ്ടായത്.
എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇന്നോവ കാർ പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിൻ്റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്തെ ടൈൽ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. വഴിയരികിലും വർക്ക് ഷോപ്പിലും നിർത്തിയിട്ട ഏതാനും വാഹനങ്ങൾക്കും കേടുപറ്റി.