ചെറുതോണി പാറേമാവ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ വനത്തിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ടാണ് പൂർണമായും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തോളം പഴക്കമുള്ള പുരുഷ മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഇടുക്കി പോലീസ് അന്വേഷണം ആരംഭിച്ചു.