കുന്നംകുളത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; കാണിപ്പയ്യൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

 


കുന്നംകുളം: തൃശൂർ റോഡിൽ പഴയ ബസ് സ്റ്റാൻഡിനു മുൻപിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാണിപ്പയ്യൂർ സ്വദേശി കരുമത്തിൽ വീട്ടിൽ 27 വയസ്സുള്ള അമൽനാഥിനാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്തുനിന്നും കാണിപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വരികയായിരുന്ന മത്സ്യ വില്പന നടത്തുന്ന മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും തകർന്നു.അപകടത്തിൽ മിനി ലോറിയുടെ മുൻവശം ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post