അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു…

 


ആലപ്പുഴ  അമ്പലപ്പുഴ: തീരദേശ പാതയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു.പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കറുകപറമ്പിൽ റൂബീഷിൻ്റെ ഭാര്യ ലിസിമോൾ (അനിത 31) ആണ് മരിച്ചത്‌. ശനിയാഴ്ച രാവിലെ 6-15 ഓടെ ഏറനാട് എക്സ്പ്രസ് ട്രെയിൻ തട്ടിയായിരുന്നു മരിച്ചത്.പുന്നപ്ര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ടോടെ ദൈവജന മാതാ ദേവാലയ സെമിത്തേരിയിൽ അടക്കി. മക്കൾ: ആൽബിൻ, ആസ്മി

Post a Comment

Previous Post Next Post