പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ച് കയറി..എസ് ഐക്ക് പരുക്ക്

 


പാലക്കാട് നായാടിപ്പാറക്ക് സമീപം പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍ എന്നിവർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി നാട്ടുകല്ലിൽ നിന്ന് ശ്രീകൃഷ്ണപുരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജീപ്പിന്‍റെ മുന്‍ഭാഗത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. റോഡിൽ മരക്കൊമ്പ് കണ്ട് ജീപ്പ് വെട്ടിച്ചപ്പോളാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post