ഉരുൾപൊട്ടലോ മലവെള്ളപ്പാച്ചിലോ ഉണ്ടായതായി നിഗമനം പെരിയയിൽ വൻ നാശനഷ്ടം



 കാസർകോട്: പെരിയ വില്ലേജിലെ മൂന്നാം കടവ് കൂവാരയിൽ വൻ മഴവെള്ളപ്പാച്ചിൽ. ഏക്കർകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു. രണ്ടു കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. ഒരു കുളവും ഇടിഞ്ഞു. ഉരുൾപ്പൊട്ടലിന് സമാനമായ കാഴ്ചകളാണ് കൂവാരയിൽ ഉള്ളത്. കുന്നിൻ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് താഴ്ന്ന് വെള്ളത്തോടൊപ്പം താഴേ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. സംഭവത്തെ മലവെള്ളപ്പാച്ചിൽ എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്. ശാരദ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ 47 വാഴ, 43 കവുങ്ങ്, 12 തെങ്ങുകൾ എന്നിവ ഒലിച്ചുപോയി. ചോയിച്ചിയുടെ ഉടമസ്ഥതയിലുള്ള കിണറും ലീലാമണിയുടെ ഉടമസ്ഥതയിലുള്ള കുളവും ഇടിഞ്ഞു താഴ്ന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി

Post a Comment

Previous Post Next Post