കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും. കൂട്ടിയിടിച്ചു രോഗി മരിച്ചു.
തൃശ്ശൂർ കുന്നംകുളത്ത് ആംബുലൻസ് രോഗിയുമായി വരുന്നത് കണ്ടിട്ടും ഓട്ടോറിക്ഷ യൂടേൺ തിരിച്ചു; ഓട്ടോറിക്ഷയും ആംബുലൻസും കൂട്ടിയിടിച്ചു.ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.
അകതിയൂർ സ്വദേശി ജോണി 65 ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം
അകതിയൂരിൽ നിന്നും കുന്നംകുളം ദയ റോയൽ ഹോസ്പിറ്റലിലേക്ക് ഗുരുതരാവസ്ഥയിൽ ഉള്ളരോഗിയെയും കൊണ്ട് പോകുന്നതിനിടെ ആംബുലൻസ് വരുന്നത് കണ്ടിട്ടും ഓട്ടോ നടു റോട്ടിൽ യൂ ടേൺ എടുത്തതാണ്അപകട കാരണം. അപകടത്തിൽ ഓട്ടോ റോഡിൽ മറിഞ്ഞു ഓട്ടോ ഡ്രൈവർക്കും ആംബുലൻഡ്രൈവർക്കും നിസ്സാര പരിക്കേറ്റു