ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരണപ്പെട്ടു




 മലപ്പുറം ചേലേമ്പ്ര: ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിൻവശം സെൻട്രിങ്ങ് കരാറുകാരൻ പുളിക്കൽ അബ്ദുൽ സലീം വൈറുന്നീസ ദമ്പതികളുടെ മകൾ ദിൽഷ ഷെറിൻ (15) നിര്യാതയായി. മഞ്ഞപ്പിത്തം മൂലം വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്. വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയാണ്, കഴിഞ്ഞ രണ്ട് വർഷം എൻ.എൻ,എം.,എച്ച്.,എസ്. ചേലേമ്പ്രയിലായിരുയിരുന്നു പഠിച്ചത്, രാമനാട്ടുകര ബ്രില്ല്യൻസ് കോളജിലും വിദ്യാർഥിയാണ്, സഹോദരങ്ങൾ: ദാനിഷ്.ദാനിയ, 

  മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുന്നതിനിടെയാണ്‌ ഒരു വിദ്യാര്‍ഥി കൂടി മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടത്. 

വള്ളിക്കുന്ന് മേഖലയില്‍ കഴിഞ്ഞ രണ്ടു മൂന്ന് മാസമായി മഞ്ഞപ്പിത്തം ബാധിതരുടെ എണ്ണം കൂടിവരികയാണ്. വള്ളിക്കുന്ന് മേഖലയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. പിന്നീട് അത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യമുണ്ടായി. 400 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ പലരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post