കൊച്ചി: വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ചെറായി പാടത്ത് വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ബന്ധു വീട് സന്ദർശിച്ച് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്. ആൽവിൻ, അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ ആയിരുന്നു.