മാറഞ്ചേരി ചേലക്കടവിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



 


മാറഞ്ചേരി ചേലക്കടവ് പാടത്ത് കുളിക്കാനിറങ്ങി 16 വയസുകാരന്‍.മാറഞ്ചേരി താമലശ്ശേരി സ്വദേശി 16 വയസുള്ള റിസാല്‍ ആണ് മുങ്ങി മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് സംഭവം.ചേലക്കടവ് പാടത്ത് കായലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ റിസാലിനെ കാണാതാവുകയായിരുന്നു.എട്ടോളം പേർ അടങ്ങുന്ന സംഘമാണ് പാടത്ത് കുളിക്കാനായി പോയത്‌.മറ്റു കുട്ടികൾ നീന്തി കരക്ക് എത്തിയെങ്കിലും റിസാലിനെ കാണാതാവുകയായിരുന്നു.ഇവരാണ് റിസാലിനെ കാണാതായ വിവരം പ്രദേശത്ത് ഉണ്ടായിരുന്നവരെ അറിയിച്ചത്.തുടർന്ന് നാട്ടുകാര്‍ കാണാതായ സ്ഥലത്ത് നടത്തിയ തിരച്ചിലില്‍ റിസാലിനെ മുങ്ങിയെടുത്ത് പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Post a Comment

Previous Post Next Post