ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികള്‍ മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളത്തില്‍ ഇറങ്ങുന്നു. ജാഗ്രത❗



 കോഴിക്കോട്  കോടഞ്ചേരി: അവധി ദിവസങ്ങളില്‍ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികള്‍ മുന്നറിയിപ്പ് അവഗണിച്ച്‌ വെള്ളത്തില്‍ ഇറങ്ങുന്നു.

മഴക്കാലമായതിനാല്‍ ഏത് നിമിഷവും വനത്തില്‍ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്. 


പുഴയുടെ പ്രദേശങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വനത്തില്‍ മഴ പെയ്യുന്നത് അറിയുവാൻ സാധിക്കുകയില്ല. ഇതുമൂലം ഇവി‌ടെ സ്ഥിരമായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. പതങ്കയത്ത് നഷ്ടപ്പെട്ട പല ജീവനുകളും മലവെള്ളപ്പാച്ചിലുകളില്‍ പെട്ടുപോയവരാണ്. 


പോലീസിന്‍റെയും പഞ്ചായത്തിന്‍റെയും മുന്നറിയിപ്പ് അവഗണിച്ച്‌ പെരുന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് വെള്ളത്തില്‍ ഇറങ്ങിയത്. കോടഞ്ചേരി പോലീസ് സ്ഥലത്ത് എത്തിയാണ് സഞ്ചാരികളെ പുഴയില്‍നിന്ന് കയറ്റി വിട്ടത്.


Post a Comment

Previous Post Next Post