ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കാസർകോട്  കാഞ്ഞങ്ങാട് : ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിൽ ചാടിയ രാവണീശ്വരം സ്വദേശിയുടെ മൃതദേഹം കിട്ടി.രാവണേശ്വരം മുക്കൂട് സ്വദേശി അജേഷി 38 ൻ്റെ മൃതദേഹമാണ് കിട്ടിയത്. ചെമ്പിരിക്കകല്ലുവളപ്പിൽ നിന്നും ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. പൊലീസും ഫയര്‍ഫോഴ്സിനും രാത്രി വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല.

  സുഹൃത്തിന് വാട്സാപില്‍ മെസേജ് അയച്ചിരുന്നു. സ്‌കൂട്ടര്‍ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അച്ചുതൻ രാധ ദമ്പതികളുടെ മകൻ.

ഭാര്യ:സജിത

സഹോദരൻ : അഭിലാഷ്

5.ഉം 2 ഉം വയസ്സുള്ള 2 - പെൺകുട്ടികളുണ്ട്.

Post a Comment

Previous Post Next Post