കാസർകോട് : ബൈക്കിടിച്ചു റോഡരുകിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ ഡി സുരേഷ് (40)ആണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. സീതാംഗോളി പെട്രോള്‍ ബങ്കിനടുത്തു കൂടി നടന്നുപോകവെയാണ് സുരേഷിനെ ബൈക്കിടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ നാട്ടുകാര്‍ ഉടന്‍ കുമ്പള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ജയന്തിയാണ് ഭാര്യ. മക്കളില്ല. സഹോദരങ്ങള്‍: അച്യുത, ജയാനന്ദ, അശോക. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.