ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് മുകളിൽ മരം വീണ് അപകടം

 


വള്ളിക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് മുകളിൽ മരം വീണ് അപകടം

അരിയല്ലൂർ ബാങ്ക് പടി ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ലോറിക്ക് മുകളിൽ ചീനിമരം പതിച്ചത്.  അപകടത്തിൽ ആർക്കും പരിക്കില്ല. ഏറെനേരം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. പരപ്പനങ്ങാടി ട്രോമാ കെയർ യൂണിറ്റ് എത്തിയാണ് മരം മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസവും രാത്രിയിലെ മഴയിൽ കച്ചേരിക്കുന്നിലും വലിയ ചീനിമരം കടപുഴകി വീണ് റോഡിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

അഗ്നിശമന യൂണിറ്റും നാട്ടുകാരും മണിക്കൂറുകൾ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്.


പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ നിരവധി മരങ്ങളാണ് അപകട ഭീഷണിയിലുള്ളത്.

വള്ളിക്കുന്നിൽ റോഡരികിലുള്ള നിരവധി മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്. വർഷങ്ങളായി ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ആവശ്യപ്പെട്ടിട്ടും പൊതുമരാമത്ത് മരങ്ങൾ മുറിച്ചു മാറ്റാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നതെന്നും നിരവധി തവണ കത്ത് നൽകിയിട്ടും ഉദ്ദ്യോഗസ്ഥർ

അവഗണിച്ചെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി പറഞ്ഞു.


റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരക്കൊമ്പുകളിൽ വലിയ വാഹനങ്ങളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്.

Post a Comment

Previous Post Next Post