നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊന്നാനി സ്വദേശി മരിച്ചു.

 


പൊന്നാനി:ദേശീയപാതയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊന്നാനി സ്വദേശി മരിച്ചു.പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയ യാണ് മരിച്ചത്‌.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി നൂറി മദ്രസ്സക്ക് മുൻവശം വ്യാഴാഴ്ച രാത്രി 9.15 ഓടെയാണ് അപകടം.കെകെബി പച്ചക്കറി കടയിലെ ജീവനക്കാരനാണ് കോയ.അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ കോയയെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും,തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

Previous Post Next Post