പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



മലപ്പുറം  താനൂർ ദേവ്ദാർ ഹയർ സെക്കൻഡറി സ്കൂ‌ളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തനാളൂർ പാണ്ടിയാട്ട് കോഴിക്കോടൻ സൈതലവിയുടെ മകൾ ഷിഫ്ന‌ റഹദ് (17) ആണ് മരിച്ചത്. ശനിയാഴ്‌ച വൈകുന്നേരം 4 മണിക്കാണ് സംഭവം. വീടിന്റെ പിൻവശത്തുള്ള സ്റ്റെയർ കെയ്‌സിന് സമീപമുള്ള സൺഷേഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം മയ്യിത്ത് ഇന്ന് ബറടക്കം നടത്തും. മാതാവ്, നജീറ. സഹോദരങ്ങൾ: ഷഹന ഷെറിൻ, ഫാത്തിമ സൻഹ, സാബിൽ ഇബ്രാഹിം.


എന്താണ് മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്ന് അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 

Post a Comment

Previous Post Next Post