ദിവസങ്ങളായി യുവാവിനെ കാണാനില്ല..അന്വേഷിച്ചെത്തിയ കൂട്ടുകാരൻ കണ്ടത് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം



ആലപ്പുഴ ചേർത്തലയിൽ യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി കളവം കോടം തൊമ്മൻ വെളി പരേതനായ സ്റ്റാലിന്‍റെ മകൻ വിനോദി (45)നെയാണ് വീടിനുള്ളിൽമരിച്ചനിലയിൽ കണ്ടെത്തിയത്.കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് ചേർത്തല പൊലീസ് പറഞ്ഞു. കുറച്ച് ദിവസങ്ങളായി വിനോദിനെ വീടിന് പുറത്തേക്ക് കാണാതിരുന്നതോടെ സുഹൃത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.


മൊബൈൽ ഫോണിന്‍റെ ഹെഡ് സെറ്റ് വിനോദിന്‍റെ ചെവിയിലും, ഫോൺ ചാർജർ പ്ലഗ് പോയിന്‍റിൽ ബന്ധിപ്പിച്ച നിലയിലുമായിരുന്നു. സുഹൃത്താണ് പ്രദേശവാസികളേയും പൊലീസിനെയും വിവരമറിയിച്ചത്.തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.അവിവാഹിതനാണ് വിനോദ് .

Post a Comment

Previous Post Next Post