കൊണ്ടോട്ടിയിൽ വാഹനങ്ങൾക്ക് മുകളിൽ മുളക്കൂട്ടം കടപുഴകി വീണു

 



കൊണ്ടോട്ടി | മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിക്ക് പിറകു വശത്തെ പറമ്പിൽ നിർത്തിയിട്ട ടാക്സി വാഹനങ്ങൾക്ക് മുകളിൽ സമീപത്തെ മുളക്കൂട്ടം പതിച്ചു. രാത്രിയിലാണ് സംഭവം. കൊണ്ടോട്ടി തുറക്കൽ മൂശാരിഞ്ഞാടി ഷിബുവിന്റെ ഉടമസ്ഥതയിലുളള ടെമ്പോ ട്രാവലറിനും കാറിനും മുകളിലൂടെയാണ് ഇരുനൂറോളം മുളകളുടെ കൂട്ടം കാറ്റിലും മഴയിലും പെട്ടു മറിഞ്ഞു വീണത്.

നാട്ടുകാരും മറ്റു സന്നദ്ധ സേവകരും മലപ്പുറം അഗ്നി രക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ടു മണിക്കൂറോളം സാഹസപ്പെട്ടു കൊണ്ടു വാഹനങ്ങൾക്ക് വലിയ കേടുപാടുകൾ സംഭവിക്കാതെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ മുളകൾ മുറിച്ചു മാറ്റി വാഹനങ്ങൾ പുറത്തെടുത്തു. കനത്ത മഴയും വെളിച്ചക്കുറവും മുളയുടെ മുള്ളുകളും രക്ഷ പ്രവർത്തനത്തിനു ഏറെ ദുഷ്കരമായി. ഓട്ടം കഴിഞ്ഞു തിരിച്ചെത്തി വണ്ടി പാർക്ക് ചെയ്തു പോയതായിരുന്നു ഉടമ. പെടുന്നനെയാണ് മുളക്കൂട്ടം മറിഞ്ഞു വീണത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം എച്ച് മുഹമ്മദ്‌ അലിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ പി ഷാജു, കെ സി മുഹമ്മദ്‌ ഫാരിസ്,വി വിപിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സി രജീഷ് ഹോം ഗാർഡ് വിജേഷ് കുമാർ, സിവിൽ ഡിഫെൻസ് അൻസാർ, ശിഹാബുദ്ധീൻ,അജ്മൽ, തുടങ്ങിയവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post