കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരന് ദാരുണാന്ത്യം




കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ കടയ്ക്കലിൽ വെച്ചാണ് അപകടം നടന്നത്.കടയ്ക്കൽ ശിവക്ഷേത്രത്തിലെ പഞ്ചവാദ്യം വായിക്കുന്നത് ബിജുവായിരുന്നു. ക്ഷേത്രത്തിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. സ്വകാര്യ ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്.ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്

Post a Comment

Previous Post Next Post