മലപ്പുറം: മലപ്പുറം എടവണ്ണ പാലപ്പറ്റയിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു.. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുൾ ഹമീദാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടവണ്ണ പാലപ്പറ്റ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് സാധാരണയാണ്.
നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളിൽ അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു.