അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം



മുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന 72 വയസുള്ള വസന്ത് ചവാനും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്.

അതേസമയം, അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

Post a Comment

Previous Post Next Post