ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ അരീക്കോട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; നാലു പേർക്ക് പരിക്ക്



ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്ക്. അരീക്കോട് സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടെത്. മൂവാറ്റുപുഴ-ആരക്കുഴ റോഡില്‍ മുതുകല്ല് ഷാപ്പുംപടിയില്‍ അപകടത്തില്‍പെട്ടത്.


അപകടത്തില്‍ അരീക്കോട് വല്ലയില്‍ വേണുഗോപാല്‍ (64), പദ്മാവതി (54), സുജിത് (44), പ്രേംനിഖില്‍ (38) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീർഥാടനത്തിന് ശേഷം തിരികെ നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പണ്ടപ്പിള്ളി ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കൊന്ന മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

പരിക്കേറ്റവരെ അഗ്നിശമന രക്ഷാസേനയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ - ആരക്കുഴ റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ അഗ്നിശമന രക്ഷാസേനയെത്തി റോഡില്‍ നീന്നും വാഹനം നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post