കോഴിക്കോട് കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.
കോഴിക്കോട് പന്തലായനി 'നയനം'' വീട്ടിൽ നാരായണൻ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശേഷമാണ് ട്രയിൻതട്ടി മരിച്ച നിലയിൽ റെയിൽവേ സ്റ്റേഷൻ്റെ സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്
ശരീരം വികൃതമായിരുന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മകൻ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
ഇന്ന് രാത്രി 10 മണിയോടെ മൃതദേഹം സംസ്ക്കരിക്കും.
ഭാര്യ: പത്മജകുമാരി ( റിട്ട: മാനേജർ കേരള ബേങ്ക്) മക്കൾ: അനുരാജ്.എൻ. പി. ( ഹൈദരാബാദ്) അതുൽ എൻ.പി. , മരുമകൾ: രേഖ അനുരാജ്.
സഹോദരങ്ങൾ: ഗോപാലൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ, ലത, ദേവിക, പരേതയായ ശ്രീദേവി.